Listen live radio

രണ്ട് കിലോ കഞ്ചാവുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ

after post image
0

- Advertisement -

 

കോഴിക്കോട്: രണ്ട് കിലോ കഞ്ചാവുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ. നല്ലളം സ്വദേശി ഷംജാദ് (25), ഭാര്യ അനീഷ(23) ,അഹമ്മദ് നിഹാൽ എന്നിവരെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റു ചെയ്തു.

കാറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. നോർത്ത് ട്രാഫിക് എ.സി.പി രാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനം മറ്റ് പല വാഹനങ്ങളിലും ഇടിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് സി.ഐ ബെന്നി ലാലുവിന്റെ നേതൃത്വത്തിലാണ് വാഹനം പിടി കൂടിയത്.

 

Leave A Reply

Your email address will not be published.