Listen live radio

ഹോമിയോ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

after post image
0

- Advertisement -

 

 

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകൾ വിതരണം ചെയ്ത് തുടങ്ങി. ജില്ലാതല ഉദ്ഘാടനം ജില്ല കലക്ടർ ഡോ. എ ഗീത നിർവ്വഹിച്ചു. ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ 27 വരെയാണ് വിതരണം ചെയ്യുന്നത്. https://ahims.kerala.gov.in എന്ന വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വർക്ക് സർക്കാർ ഹോമിയോ ഡിസ്പൻസറികളിലൂടെയും തിരഞ്ഞെടുത്ത കിയോസ്‌കുകളിലൂടെയും പ്രതിരോധ മരുന്ന് നൽകും. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ 18005992011 നമ്പറിൽ ബന്ധപ്പെടാം. കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ശോഭ തുടങ്ങിയവർ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.