Listen live radio

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: ഇന്നു കൂടി അപേക്ഷിക്കാം

after post image
0

- Advertisement -

 

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്മെന്റിനായി ഇന്നുകൂടി അപേക്ഷിക്കാം. ഇന്നു വൈകീട്ട് അഞ്ചുമണി വരെയാണ് അപേക്ഷിക്കാനാകുക. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ട് സീറ്റ് കിട്ടാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കുമാണ് സപ്ലിമെന്ററി അലോട്ട്മെന്റ്.

സപ്ലിമെന്ററി അലോട്ട്മെന്റിനായി ജില്ലകളിൽ അവശേഷിക്കുന്നത് 41,523 സീറ്റുകളാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും മുഖ്യ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവർക്കും അപേക്ഷിക്കാനാകില്ല. വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവരെയും പരിഗണിക്കില്ല.

വിഎച്ച്എസ് സി സപ്ലിമെന്ററി പ്രവേശനം

ഹയർസെക്കൻഡറി (വൊക്കേഷണൽ) മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു കൂടി അപേക്ഷിക്കാം. ഇന്നു വൈകീട്ട് (ഒക്ടോബർ 28) അഞ്ചു വരെയാണ് അപേക്ഷിക്കാനാകുക. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം.

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.sdmission.dge.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

 

Leave A Reply

Your email address will not be published.