Listen live radio

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; വിവാഹത്തിൽ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാം; തിയേറ്റർ പ്രവേശനത്തിന് ഒരു ഡോസ് വാക്‌സിൻ

after post image
0

- Advertisement -

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചു. ഇനി മുതൽ ഒരു ഡോസ് വാക്‌സിനെടുത്തവർക്ക് സിനിമ തിയേറ്ററിൽ പ്രവേശിക്കാം. നേരത്തെ വാക്‌സിൻറെ രണ്ട് ഡോസുകളും എടുത്തവർക്ക് മാത്രമാണ് തിയേറ്ററിൽ പ്രവേശനം അനുവദിച്ചത്. വിവാഹത്തിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിലും ഇളവ് അനുവദിച്ചിട്ടുണ്ട്.

വിവാഹങ്ങളിൽ 200 പേർക്ക് വരെ പങ്കെടുക്കാമെന്നും കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. തുറന്ന സ്ഥലങ്ങളിൽ നടക്കുന്ന വിവാഹങ്ങളിലാണ് 200 പേർക്ക് പങ്കെടുക്കാൻ കഴിയുക. അടച്ചിട്ട സ്ഥലങ്ങളിലെ വിവാഹങ്ങളിൽ പരമാവധി 100 പേർക്കും പങ്കെടുക്കാം. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു.

 

 

Leave A Reply

Your email address will not be published.