Listen live radio

കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

after post image
0

- Advertisement -

 

 

കൊല്ലം: കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് ഈ കാര്യം അറിയിച്ചത്.

മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്നും അപകടമേഖലകളിൽ നിന്ന് മാറിതാമസിക്കണമെന്നും മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

 

 

Leave A Reply

Your email address will not be published.