Mananthavady

റോഡ് തകർന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ

മാനന്തവാടി:മാനന്തവാടി പനമരം റൂട്ടിലെ പായോട് നിന്നും കണ്ടകര്‍ണന്‍ക്കൊല്ലിയിലേക്കുള്ള റോഡിന്റെ തുടക്കഭാഗം തകര്‍ന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം. പായോട് കള്ളുഷാപ്പിന് സമീപത്ത് നിന്നും കണ്ടകര്‍ണന്‍ക്കൊല്ലിയിലേക്കുള്ള റോഡ് തുടങ്ങുന്നിടമാണ് തകര്‍ന്ന് ചളിക്കുളമായി ഗതാഗത യോഗ്യമല്ലാതായി തീര്‍ന്നത്. മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തിയോട് അനുബന്ധിച്ചാണ് റോഡ് തകര്‍ന്നത്.

എന്നാല്‍ മലയോര ഹൈവേ റോഡ് നിര്‍മ്മാണം പായോട് ഭാഗത്ത് പൂര്‍ത്തിയായിട്ടും ഈ റോഡിലേക്കുള്ള ഭാഗം പുനര്‍നിര്‍മ്മിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യവുമായി കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ബന്ധപ്പെട്ടെങ്കിലും ഇതുവരെയും പ്രവര്‍ത്തി ചെയ്തിട്ടില്ലെന്നും, ഉടന്‍ പൂര്‍ത്തീകരിക്കുമെന്നാണ് അവര്‍ പറഞ്ഞതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. അഞ്ഞൂറോളം കുടുംബങ്ങളും , നിരവധി വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്ന ഈ റോഡിന്റെ പ്രവര്‍ത്തി വൈകുമ്പോള്‍ മഴക്കാലം അടുത്തെത്തിയ സാഹചര്യത്തില്‍ വലിയ ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.