Listen live radio

ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വയനാട് ആസ്റ്ററിൽ പ്രവർത്തനമാരംഭിച്ചു

after post image
0

- Advertisement -

 

 

കല്പറ്റ: വയനാട് ജില്ലയിലെ മേപ്പാടിയിൽ സ്ഥാപിതമായ ആസ്റ്റർ വയനാട് സ്‌പെഷ്വാലിറ്റി ആശുപത്രിയിൽ വെല്ലൂർ സി എം സി മാതൃകയിൽ, വടക്കൻ കേരളത്തിൽ ആദ്യമായി, ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ (പി.എം.ആർ) സെന്റർ പ്രവർത്തനമാരംഭിച്ചു. ശരീര ഭാഗങ്ങളുടെ നിലച്ചുപോയ സ്വാഭാവിക പ്രവർത്തനങ്ങളും ധർമ്മങ്ങളും വീണ്ടെടുക്കാൻ രോഗികളെ സഹായിക്കുന്ന ഒരു മെഡിക്കൽ ചികിത്സാ സ്‌പെഷ്വാലിറ്റിയാണ് പി എം ആർ.

തലക്ക് പരുക്കേറ്റവർ, പക്ഷാഘാതം മൂലം ദീർഘകാലം കിടപ്പിലായവർ, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് അല്ലെങ്കിൽ സെറിബ്രൽ പാൾസി പോലുള്ള മസ്തിഷ്‌ക വൈകല്യങ്ങൾ ബാധിച്ചവർ, പുറം, കഴുത്ത് വേദന ഉൾപ്പെടെ ദീർഘകാല വേദന അനുഭവിക്കുന്നവർ, പൊള്ളൽ മൂലം ചലനശേഷി നഷ്ടപ്പെട്ടവർ, കൈകാലുകൾ നഷ്ടപ്പെട്ടവർ, കടുത്ത സന്ധിവാതരോഗികൾ എന്നിവർക്ക് പി എം ആർ ചികിത്സ ഏറെ ഗുണകരമാണ്.

ഡൗൺ സിൻഡ്രോം അല്ലെങ്കിൽ മറ്റ് ജനിതക വൈകല്യങ്ങൾ, ബുദ്ധിപരമായ വൈകല്യം അല്ലെങ്കിൽ ഓട്ടിസം പോലുള്ള രോഗങ്ങൾ, സംസാര വൈകല്യങ്ങൾ എന്നിവ കുട്ടികളിൽ കണ്ടാൽ നേരത്തെയുള്ള പി.എം.ആർ ചികിത്സയിലൂടെ വലിയ ഒരളവുവരെ പരിഹരിക്കാവുന്നതാണ്. കഴിയുന്നത്ര സ്വയം പരിപാലിക്കേണ്ടതെങ്ങനെയെന്ന് ആളുകളെ പഠിപ്പിക്കുക എന്നതാണ് റീഹാബിലിറ്റേഷൻ (പി.എം.ആർ) ചികിത്സയുടെ ലക്ഷ്യം.

ആസ്റ്റർ വയനാടിലെ പി എം ആർ ചികിത്സ ഒരു ടീം സമീപനമാണ്. ഡോക്ടർമാർ, മറ്റ് ആരോഗ്യ വിദഗ്ധർ, രോഗി, അവരുടെ കുടുംബാംഗങ്ങൾ അല്ലെങ്കിൽ പരിചരണം നൽകുന്നവർ ഉൾപ്പെട്ടതാണ് ടീം. ചികിത്സ നയിക്കുന്നത് സി എം സി വെല്ലൂരിൽ നിന്നും പി എം ആറിൽ എംഡി പൂർത്തിയാക്കിയ ഫിസിയാട്രിസ്റ്റ് ഡോ ബബീഷ് ചാക്കോയാണ്. ന്യൂറോളജിസ്റ്റുകൾ, ഓർത്തോപീഡിക് സർജന്മാർ, ക്വാട്രിസ്റ്റുകൾ തുടങ്ങിയവരും പി എം ആർ ടീമിൽ അംഗങ്ങളാണ്. ഒപേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് 8 ലാംഗ്വേജ് തെറാപ്പിസ്റ്റ് സോഷ്യൽ വർക്കേഴ്‌സ്, നഴ്‌സുമാർ സൈക്കോളജിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ എന്നിവരും അടങ്ങുന്ന വലിയൊരു വിഭാഗം ഇതിൽ ഉൾപ്പെടുന്നു.

എക്‌സിട്ടീവ് ട്രസ്റ്റി യു ബഷീറിന്റെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ അഭിസംബോധന ചെയ്തു. ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘടനം ഡോ ജേക്കബ് ആലപ്പാട്ട്, എച്ച് ഒ ഡി ന്യൂറോ സർജറി, ആസ്റ്റർ മിംസ് നിർവഹിച്ചു. ഡോ അഷ്‌റഫ് വി.വി (സീനിയർ കൺസൽട്ടൻറ് ഡയറക്ടർ ന്യൂറോസയൻസസ് വിഭാഗം) പി. എം. ആർ. ബ്രോഷർ പ്രകാശനം ചെയ്തു. ഉൽഘാടനത്തോടനുബന്ധിച്ച് നടത്തിയ കൃത്രിമ കാലുകളുടെ വിതരണം എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ നിർവഹിച്ചു. പി.എം.ആറിന്റെ ആസ്റ്റർ വയനാട്ടിലെ സാധ്യതകളെ കുറിച്ച് ഡിപ്പാർട്‌മെന്റ് തലവനും ചീഫ് കൺസൾട്ടന്റുമായ ഡോ. ബബീഷ് ചാക്കോ സംസാരിച്ചു. ഡീൻ ഡോ. ഗോപകുമാരൻ കർത്താ, സി എം സി വെല്ലൂരിലെ പി.എം ആർ വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ബോബിന റേച്ചൽ ചാണ്ടി, ഡോ. ഡെന്നിസ് ചോങ് (കൺസൽട്ടൻറ് ഫിസിയാട്രിസ്റ്റ്, യുസ്എ), ഡോ. ജോർജ് തര്യൻ (പ്രൊഫസർ മുൻ മേധാവി പി എം ആർ , സി എം സി വെല്ലൂർ ), ഡോ. ശുഭ ശ്രീനിവാസ് മേധാവി ജനറൽ മെഡിസിൻ, ഡിഎം വിംസ്, ഡോ. ജയകുമാരൻ എം (മേധാവി, അസ്ഥിരോഗ വിഭാഗം, ഡി എം വിംസ് ഡോ. പ്രസാദ് മാത്യൂസ് കൺസൾറ്റൻറ് ഫിസിയാട്രിസ്‌റ് യു.കെ), ഡോ വിനയ്കുമാർ (കൺസൽട്ടൻറ്, ന്യൂറോസര്ജറി, ആസ്റ്റർ വയനാട്, ഡോ. പ്രതീഷ് ആനന്ദ് (സീനിയർ സ്‌പെഷ്യലിസ്റ്റ്, ന്യൂറോളജി, ആസ്റ്റർ വയനാട് ) എന്നിവർ പങ്കെടുത്തു. ഡിഎം വിംസ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. മനോജ് നാരായണൻ നന്ദി പ്രകാശിപ്പിച്ചു.

 

Leave A Reply

Your email address will not be published.