Listen live radio

ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത് 23 രാജ്യങ്ങളിൽ; കണക്ക് പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

after post image
0

- Advertisement -

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ 23 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു.

ലോകാരോഗ്യ സംഘടനയാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പുതിയ സ്ഥിതിഗതികളെ അതീവ ഗൗരവത്തോടെയാണ് തങ്ങള്‍ കാണുന്നതെന്നും എല്ലാ ലോകരാജ്യങ്ങളും ആ ഗൗരവം പുലര്‍ത്തണമെന്നും ഡബ്ല്യുഎച്ച്‌ഒ ഡയരക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ഡബ്ല്യുഎച്ച്‌ഒ സ്ഥിരീകരിച്ച രാജ്യങ്ങളും അവിടങ്ങളിലെ ഒമിക്രോണ്‍ കേസുകളും:

1. ദക്ഷിണാഫ്രിക്ക(77 കേസുകള്‍)

2. ബ്രിട്ടന്‍(22)

3. ബോട്‌സ്വാന(19)

4. നെതര്‍ലന്‍ഡ്‌സ്(16)

5. പോര്‍ച്ചുഗല്‍(13)

6. ഇറ്റലി(ഒന്‍പത്)

7. ജര്‍മനി(ഒന്‍പത്)

8. ആസ്‌ട്രേലിയ(ഏഴ്)

9. കാനഡ(ആറ്)

10. ദക്ഷിണ കൊറിയ(അഞ്ച്)

11. ഹോങ്കോങ്(നാല്)

12. ഇസ്രായേല്‍(നാല്)

13. ഡെന്മാര്‍ക്ക്(നാല്)

14. സ്വീഡന്‍(മൂന്ന്)

15. ബ്രസീല്‍(മൂന്ന്)

16. നൈജീരിയ(മൂന്ന്)

17. സ്‌പെയിന്‍(രണ്ട്)

18. നോര്‍വേ(രണ്ട്)

19. ജപ്പാന്‍(രണ്ട്)

20. ആസ്ട്രിയ(ഒന്ന്)

21. ബെല്‍ജിയം(ഒന്ന്)

22. ഫ്രാന്‍സ്(ഒന്ന്)

23. ചെക്ക് റിപബ്ലിക്(ഒന്ന്)

പുതിയ വകഭേദത്തില്‍ അത്ഭുതമില്ലെന്നും കോവിഡ് വ്യാപനം തുടരുന്ന കാലത്തോളം ഇത്തരത്തിലുള്ള സംഭവങ്ങള്‍ പ്രതീക്ഷിക്കാമെന്നും ഡബ്ല്യുഎച്ച്‌ഒ തലവന്‍ പറഞ്ഞു. ഒമിക്രോണിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും വ്യാപനശേഷിയെക്കുറിച്ചും കൂടുതല്‍ പഠിച്ചുവരികയാണെന്നും ഇതിനെതിരെയുള്ള വാക്‌സിന്റെ ഫലപ്രാപ്തി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.