Listen live radio

കണ്ണൂർ സ്വദേശി ഗോപിക സുരേഷ് മിസ് കേരള 2021

after post image
0

- Advertisement -

 

കൊച്ചി: കണ്ണൂർ സ്വദേശി ഗോപിക സുരേഷ് കേരളത്തിൻറെ സൗന്ദര്യറാണിയായി. കൊച്ചിയിൽ നടന്ന മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക മിസ് കേരളയായത്. മൂന്ന് റൗണ്ടുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്.

കേരളത്തിന്റെ അഴകിൻറെ റാണിയാകാൻ റാംപിലെത്തിയത് 25പേർ. കേരളീയ, ലെഹംഗ, ഗൗൺ. വ്യത്യസ്തമായ റൗണ്ടുകളിലെ ചുവട് വയ്പ്പിൽ ഓരോരുത്തരും തിളങ്ങി. പ്രമുഖ ഫാഷൻ സ്‌റ്റൈലിസ്റ്റ് സഞ്ജന ജോൺ ഒരുക്കിയ ഡിസൈനർ ഗൗണുകളുമായി ക്യാറ്റ് വാക്ക്. ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5 പേരിൽ വിജയിയെ നിർണയിച്ചത് വിധികർത്താക്കളുടെ ചോദ്യങ്ങളായിരുന്നു.

അങ്ങനെ മിടുക്കികളിൽ മിടുക്കിയായി കണ്ണൂർ സ്വദേശി ഗോപിക സുരേഷ്. ബെംഗളൂരുവിൽ വിദ്യാർത്ഥിയാണ് ഗോപിക. എറണാകുളം സ്വദേശി ലിസ്ലി ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂർ സ്വദേശിയും ഓസ്‌ട്രേലിയയിൽ വിദ്യാർത്ഥിയുമായ ഗഗന ഗോപാൽ ആണ് സെക്കന്റ് റണ്ണറപ്പ് സംവിധായകൻ ജീത്തു ജോസഫ്, സംഗീത സംവിധായകൻ ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധി കർകത്താക്കൾ.

 

Leave A Reply

Your email address will not be published.