Listen live radio

സ്വന്തം മന്ത്രിയെ തിരിച്ചറിഞ്ഞില്ല; കൈപ്പുസ്തകത്തിൽ കെ മുരളീധരൻ മന്ത്രി, അബദ്ധം തിരിച്ചറിഞ്ഞപ്പോൾ വിതരണം ചെയ്ത പുസ്തകം തിരിച്ചു വാങ്ങി

after post image
0

- Advertisement -

 

 

ന്യൂഡൽഹി: പാർലമെന്റിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനായി പ്രസിദ്ധീകരിച്ച ‘ഹു ഈസ് ഹു’ എന്ന കൈപ്പുസ്തകത്തിൽ പാർലമെന്ററികാര്യ സഹമന്ത്രിയുടെ ചിത്രം തന്നെ മാറിപ്പോയി.

മലയാളിയായ വി മുരളീധരന്റെ ചിത്രത്തിന് പകരം കെ മുരളീധരന്റെ ചിത്രമാണ് നൽകിയിരിക്കുന്നത്. എന്നാൽ അഡ്രസും, ഫോൺ നമ്പറും അടക്കമുള്ള വിവരങ്ങൾ വി മുരളീധരന്റെതാണ്. ബി ജെ പി നേതാവിന് പകരം കോൺഗ്രസ് നേതാവിനെ മന്ത്രിയാക്കി അവതരിപ്പിച്ചതോടെ അച്ചടിച്ച പുസ്തകമെല്ലാം തിരിച്ചെടുക്കാനാണ് തീരുമാനം. കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് അമളി സംഭവിച്ചത്. എം പിമാർക്ക് പുസ്തകം വിതരണം ചെയ്ത ശേഷമാണ് തെറ്റ് കണ്ടെത്തിയത്. ഉടൻ തന്നെ പുസ്തകം തിരികെ വാങ്ങുകയായിരുന്നു.

 

Leave A Reply

Your email address will not be published.