Listen live radio

ഏറ്റവും കൂടുതൽ ഒച്ചുകളെ പിടിക്കുന്നവർക്ക് കൊച്ചി മെട്രോയിൽ സൗജന്യയാത്ര

after post image
0

- Advertisement -

 

 

കൊച്ചി: ഏറ്റവും കൂടുതൽ ഒച്ചുകളെ പിടിക്കുന്നവർക്ക് കൊച്ചി മെട്രോയിൽ സൗജന്യയാത്ര. ഒച്ചുശല്യം സഹിക്കാതായതോടെ മുഹമ്മ പഞ്ചായത്തിന്റെ 12-ാം വാർഡിൽ നടപ്പാക്കി വരുന്ന ഒച്ചുരഹിത ഗ്രാമം പദ്ധതിയുടെ നാലാംഘട്ടത്തിലാണ് ഇത്തരമൊരു സമ്മാന പ്രഖ്യാപനം.
ഡിസംബർ ഒന്ന് മുതൽ പത്ത് വരെയാണ് ഈ പദ്ധതി നടപ്പാക്കുക. ആഫ്രിക്കൻ ഒച്ചിനെ തുരത്താനായി ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണ് പഞ്ചായത്ത് ആവിഷ്‌കരിച്ചത്.

വാർഡിലെ എല്ലാ വീടുകളിലും ഓരോ കിലോ ഉപ്പു വാങ്ങി നൽകി അത് രാത്രി സമയത്ത് ബക്കറ്റിൽ ലായനിയാക്കി അതിൽ ഒച്ചുകളെ പിടിച്ചിട്ടു നശിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഒരു വർഷം കൊണ്ട് ഒച്ചുശല്യമില്ലാത്ത നാടാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് അംഗം ലതീഷ് ബി ചന്ദ്രൻ പറഞ്ഞു.

Leave A Reply

Your email address will not be published.