Listen live radio

മഴയാണ് പ്രശ്‌നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുണ്ടാകില്ല; റിയാസിന്റെ മുന്നില്‍ ജയസൂര്യയുടെ വിമര്‍ശനം

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഇരുത്തി നടന്‍ ജയസൂര്യയുടെ വിമര്‍ശനം. റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ലെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന ഉദ്ഘാടനച്ചടങ്ങിലാണ് വിമര്‍ശനം.

മഴക്കാലത്താണ് റോഡുകള്‍ നന്നാക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വി.കെ. പ്രശാന്ത് എം.എല്‍.എ പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടിയായാണ് മഴക്കാലത്ത് റോഡ് ഉണ്ടാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ലെന്ന് ജയസൂര്യ പറഞ്ഞത്. റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണം. എന്തു ചെയ്തിട്ടാണെന്ന് ജനങ്ങള്‍ക്ക് അറിയേണ്ട ആവശ്യമില്ലെന്നും ജയസൂര്യ പറഞ്ഞു.

ഇപ്പോള്‍ റോഡ് നന്നാക്കാനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. നല്ല റോഡുകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ജയസൂര്യ പറഞ്ഞു. ടോളുകള്‍ക്ക് ഒരു നിശ്ചിത കാലാവധി നിശ്ചയിക്കണമെന്നും വളരെ കാലം ടോള്‍ പിരിക്കുന്ന രീതി ഉണ്ടാവരുത്.

റോഡുകളുടെ പൊതുവായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ ജയസൂര്യ റിയാസിനെ അഭിനന്ദിക്കുകയും ചെയ്തു. റിയാസ് ഊര്‍ജസ്വലനായ മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നല്ല പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നതായും ജയസൂര്യ പറഞ്ഞു.

Leave A Reply

Your email address will not be published.