Listen live radio

ഡോക്ടർമാരുടെ നിൽപ് സമരം ഏഴാം ദിവസത്തിലേക്ക്; സമരക്കാർ ഇന്ന് മന്ത്രിയെ കാണും

after post image
0

- Advertisement -

 

 

 

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ ഡോക്ടർമാർ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ അവഗണന തുടരുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ നടത്തുന്ന നിൽപ് സമരം ഏഴാം ദിവസത്തിലേക്ക്.
തിങ്കളാഴ്ച ഇടുക്കി ജില്ലയിൽനിന്നുള്ളവരാണ് പ്രതിഷേധത്തിൽ അണിനിരന്നത്. സർക്കാർ ഡോക്ടർമാരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡൻറ് ഡോ. എസ്. ബിനോയ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് മെഡിക്കൽ കോളജ് അധ്യാപകരുടെ സമ്പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം കെ.ജി.എം.ഒ.എ സംസ്ഥാന മുൻ പ്രസിഡൻറ് ഡോ. ഒ.എസ്. ശ്യാംസുന്ദർ ഉദ്ഘാടനം ചെയ്തു.

ഇടുക്കി ജില്ല പ്രസിഡൻറ് ഡോ. സാം വി. ജോൺ, സംസ്ഥാന പ്രസിഡൻറ് ഡോ. ജി.എസ്. വിജയകൃഷ്ണൻ, വൈസ് പ്രസിഡൻറ് ഡോ. ജോബിൻ ജി. ജോസഫ്, ഡോ. സുരേഷ് വർഗീസ്, ഡോ. അജു ജോൺ, ഡോ. ആൽബർട്ട്, ഡോ. അൻസൽ നബി തുടങ്ങിയവർ സംസാരിച്ചു.

 

Leave A Reply

Your email address will not be published.