Listen live radio

മാരകമയക്കുമരുന്നുമായി സീരിയല്‍ സിനിമാ താരത്തെ പഴയ വൈത്തിരിയില്‍ പോലീസ്‌ പിടികൂടി

after post image
0

- Advertisement -

വയനാട് : മാരകമയക്കുമരുന്നുമായി സീരിയല്‍ സിനിമാ താരത്തെ പോലീസ്‌ പിടികൂടി.

പഴയ വൈത്തിരിയില്‍ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്ന വിഭാഗത്തില്‍പ്പെട്ട എല്‍.എസ്.ഡി സ്റ്റാമ്ബുകളുമായി യുവാവ് അറസ്റ്റിലായത്.

എറണാകുളം ജില്ലയിലെ കടമനക്കുടി മൂലമ്ബള്ളി പനക്കല്‍ പിജെ ഡെന്‍സണ്‍ (44) നെയാണ് പിടികൂടിയത്. ഡെന്‍സണ്‍ന്‍്റെ കൈയ്യില്‍ നിന്ന് 0.140 ഗ്രാം എല്‍എസ്ഡി സ്റ്റാമ്ബുകള്‍ കണ്ടെത്തി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വൈത്തിരി എസ്‌ഐ ഇ. രാംകുമാറും സംഘവും വയനാട് പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാനംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഓര്‍മ്മശക്തിയെ പോലും ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള വീര്യം കൂടിയ മയക്കുമരുന്നാണ് എല്‍ എസ് ഡി സ്റ്റാമ്ബുകള്‍.

Leave A Reply

Your email address will not be published.