Listen live radio

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം

after post image
0

- Advertisement -

 

 

 

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്. അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുൻപോ ശേഷമോ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

  • ആഹാരത്തിന് അര മണിക്കൂർ മുൻപ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലത്.
  • അമിതാഹാരം ഒഴിവാക്കാൻ ഇത് സഹായിക്കും. ആഹാരശേഷം വെള്ളം കുടിക്കുന്നത് ആമാശയത്തിന്റെ ഭിത്തികൾക്ക് കേടുവരാതെ സംരക്ഷിക്കുകയും ചെയ്യും. ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്.
  • ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും.
  • ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇൻസുലിന്റെ അളവ് അസന്തുലിതമാക്കുന്നതിന് കാരണമാവുമെന്നും പറയുന്നു.
  • എന്നാൽ ഇത്തരം പ്രശ്നങ്ങൾ ആഹാരത്തിനിടെ അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായാണ് കണ്ടുവരുന്നത്.
  • ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നത് തടയാനോ എക്കിൾ പോലുള്ള പ്രശ്നങ്ങൾ തടയാനോ ഇടയ്ക്ക് വെള്ളം കുടിക്കുന്നതിൽ പ്രശ്നമില്ല.

 

Leave A Reply

Your email address will not be published.