Listen live radio

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം: ഹര്‍ജിക്കാരന് പിന്തുണയുമായി ഒരു ലക്ഷം രൂപയിലേക്ക് ഒരു രൂപ ക്യാംപയിന്‍

after post image
0

- Advertisement -

കൊച്ചി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. കൂടാതെ, ഹര്‍ജിക്കാരനില്‍ നിന്ന് 1 ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. ആറാഴ്‌ചയ്‌ക്കകം തുക കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്‌ക്കാനാണ് കോടതി ഉത്തരവ്.

ഇതോടെ, കോടതിയുടെ നടപടി നേരിട്ടയാള്‍ക്ക് പിഴയടക്കാനുള്ള സഹായമെന്നോണം പുതിയൊരു ക്യാംപയിന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്. നൂറു കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹര്‍ജിക്കാരനുള്ളതെന്നാണ് കോടതി ചോദിച്ചത്. എന്നാല്‍, ഹര്‍ജിക്കാരന് പിന്തുണ അറിയിക്കുന്നവര്‍ ഒരു രൂപ വച്ച്‌ നല്‍കണമെന്നാണ് ക്യാംപയിന്‍ ആവശ്യപ്പെടുന്നത്. നൂറുകോടിയില്‍ ഒരു ലക്ഷം പേര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെന്ന് വ്യക്തമാക്കാനാണ് ഈ ക്യാംപയിന്‍ നടത്തുന്നതെന്നാണ് സംഘടാകര്‍ പറയുന്നത്.

കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്ബിലിനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വകാര്യ ആശുപത്രിയില്‍ പണം നല്‍കി വാക്‌സിനെടുക്കുമ്ബോള്‍ കിട്ടുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശലംഘനം ആണെന്നായിരിരുന്നു ഹര്‍ജിക്കാരന്‍ വാദിച്ചത്.

Leave A Reply

Your email address will not be published.