Listen live radio

ക്രിസ്മസ് ആഘോഷിച്ചു

after post image
0

- Advertisement -

 

മാനന്തവാടി: ഇരുപത്തിയേഴ് ദിവസമായി പടമല, കുറുക്കൻമുല, പാൽ വെളിച്ചം, പുതിയിടം, കവേരിപൊയിൽ, കോണവയൽ പ്രദേശങ്ങളിൽ ഭീതി പടർത്തിയ കടുവയെ പിടികൂടുന്നതിന് രാത്രിയും പകലും ജോലി ചെയ്യുന്ന വനം വകുപ്പിലെ ജീവനക്കാർക്കപ്പെം സെന്റ് ജോൺസ് ആംബുലൻസ് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ചെയർമാൻ ജസ്റ്റിൻ ചെഞ്ചട്ടയിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ കൗൺസിലർ ജേക്കബ്ബ് സൊബസ്റ്റ്യൻ ക്രിസ്മസ് സന്ദേശം നൽകി. ബേഗുർ റെയിഞ്ച് ഓഫിസർ കെ. രകേഷ് കേക്ക് മുറിച്ചു. ‘വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രബാബു, സൗത്ത് ഡിഎഫ്ഒ ഷജീന കരീം, പി.രാജൻ, തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡർ പി.സുനിൽകുമാർ, ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ അബ്ദുൾ ഗഫുർ, തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്റർ രതിഷ്, എബിൻ ജോസ്, എന്നിവർ പ്രസംഗിച്ചു. ഇരുപത്തിയേഴ് ദിവസമായി രാത്രിയും പകലും ജോലി ചെയ്യുന്ന വനം വകുപ്പ് ജീവനക്കാരുടെ സേവനം മികച്ചതാണന്നും എന്നാൽ വളർത്തുമൃഗങ്ങൾ’ നഷ്ടപ്പെട്ട കർഷകർക്ക് അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കാനും കടുവയെ പിടികൂടുന്നതിനുള്ള ശ്രമം വനം ഊർജിതമാക്കണമെന്നും ജേക്കബ്ബ് സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു. വനം വകുപ്പ് ജീവനക്കാരോട് കാണിച്ച ആദരവിന് തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.സുനിൽകുമാർ നന്ദി പറഞ്ഞു.

 

Leave A Reply

Your email address will not be published.