Listen live radio
കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ അക്രമം; സി.ഐ അടക്കം അഞ്ച് പൊലീസുകാർക്ക് ഗുരുതര പരിക്ക്, ജീപ്പ് കത്തിച്ചു
എറണാകുളം: എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷത്തിനിടെ അക്രമം. അക്രമത്തിൽ കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റു. അക്രമികൾ ഒരു പൊലീസ് ജീപ്പ് തകർക്കുകയും മറ്റൊന്ന് കത്തിക്കുകയും ചെയ്തു.
മണിപ്പൂർ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വന്ന തൊഴിലാളികളാണ് അക്രമം നടത്തിയത്. ക്രിസ്മസ് കരോൾ സംബന്ധിച്ച തൊഴിലാളികൾക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രശ്‌നം ഒത്തുതീർപ്പാക്കാനെത്തിയ പൊലീസുകാരെ തൊഴിലാളികൾ ക്രൂരമായി മർദിച്ചെന്ന് ദൃക്‌സാക്ഷി സരുൺ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സംഘം ക്യാമ്പ് ചെയ്യുന്നു. മദ്യപിച്ച ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു.