Listen live radio
- Advertisement -
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പർ ശരണ്യ. കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു തോമസ്, ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിച്ച തണ്ണീർമത്തൻ വലിയ വിജയം ആണ് നേടിയത്.
സൂപ്പർ ശരണ്യയിൽ അനശ്വര നായികയായി എത്തുമ്പോൾ അർജുൻ അശോകൻ ആണ് നായകനായി എത്തുന്നത്. സൂപ്പർ ശരണ്യയിലെ രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാണം തണ്ണീർ മത്തൻ ദിനങ്ങൾ നിർമിച്ച ഷെബിൻ ബെക്കറും സംവിധായകൻ ഗിരീഷും ചേർന്നാണ്. ജസ്റ്റിൻ വർഗീസ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ സജിത് പുരുഷൻ ആണ് ഛായാഗ്രഹണം.