മുത്തങ്ങ: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ മുത്തങ്ങ പൊന്‍കുഴിയില്‍ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈല്‍ എന്ന പാപ്പിയാണ് അറസ്റ്റില്‍ ആയത്. കേസില്‍ ഒരാള്‍ 08.07.25 രീതിയില്‍ തന്നെ പിടിയിലായിരുന്നു.
വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വൈ പ്രസാദിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജ മോള്‍ പി.എന്‍, സുഷാദ് പി.എസ്, ജിതിന്‍ പി.പി, ബേസില്‍ സി.എം, അര്‍ജുന്‍ കെ.എ എന്നിവര്‍ അടങ്ങിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് തുടരന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത്.