Listen live radio

കർണ്ണാടകയിൽവാരാന്ത്യ കർഫ്യു ചെക്ക് പോസ്റ്റുകളിൽ നിന്നും വാഹനങ്ങൾ തിരിച്ചയക്കുന്നു

ബിജു കിഴക്കേടം

after post image
0

- Advertisement -

മൈസൂർ: കാൽനടയാത്രക്കാർക്കും വിലക്ക്. വെള്ളിയാഴ്ച രാത്രി മുതൽ തുടങ്ങിയ വാരാന്ത്യകർഫ്യുതിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെ തുടരും.
തോൽപ്പെട്ടികുട്ട, ബാവലി, മുത്തങ്ങ മാക്കൂട്ടം ചുരം പാത വഴി എത്തുന്ന
വാഹനങ്ങൾ കർണ്ണാടക ചെക്ക് പോസ്റ്റുകളിൽ തടയുകയും തിരിച്ചയക്കുകയുമാണ് ചെയ്യുന്നത്. രോഗികൾ, ആംബുലൻസുകൾ,റെയിൽവേ, വിമാന ടിക്കറ്റുകളുള്ള യാത്രക്കാർ സഞ്ചരിക്കുന്ന വാഹനങ്ങൾ  മാത്രമാണ് കർണ്ണാടക ചെക്ക് പോസ്റ്റുകൾ വഴി കടത്തിവിടുന്നത്.

കർണ്ണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാത്ഥി കൾ അടക്കമുള്ളവരും, ചെക്ക് പോസ്റ്റുകളിൽ നിന്നും തിരിച്ചയച്ചവരിൽ ഉൾപ്പെടും. കേരളത്തോട് ചേർന്ന് കിടക്കുന്ന കർണ്ണാടക ഫോറസ്റ്റിൻ്റെ ബാവലിചെക്ക് പോസ്റ്റ് ,തോൽപ്പെട്ടി കുട്ട പോലീസ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ എത്തുന്ന കാൽനടക്കാരെയും കർണ്ണാടകയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ തിരിച്ചയക്കുകയാണ്.

പോലീസ്, റവന്യൂ, വനം വകുപ്പുകളിലെ ജീവനക്കാരാണ് സംയുക്തമായി
ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനകൾ നടത്തുന്നത്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പ്രത്യോക സംഘവും ചെക്ക് പോസ്റ്റുകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. 55 മണിക്കൂർ നീണ്ടുനിൽക്കുന്ന കർഫ്യൂവിൻ്റെ ഭാഗമായി കർണ്ണാടകയിലെ പ്രധാന റോഡുകളിൽ നിന്നും ഗ്രാമീണ റോഡുകളിലേക്കും മറ്റുമുള്ള റോഡുകൾ ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിട്ടുണ്ട്. തോൽപ്പെട്ടിയിലും പരിസര പ്രദേശങ്ങളിലും ഉള്ള ഭൂരിഭാഗം തൊഴിലാളികളും കുട്ടത്ത് അടക്കമുള്ള സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്.

കാൽനടയാത്രയായി ജോലിക്ക് പോകുന്ന തൊഴിലാളികളെ പോലും
കാൽനടയാത്രയായി ജോലിക്ക് പോകുന്ന തൊഴിലാളികളെ പോലും കുട്ട പോലീസ് സ്റ്റേഷൻ ചെക്ക് പോസ്റ്റിൽ നിന്നും തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ബാവലിചെക്ക് പോസ്റ്റിൽ നോഡൽ ഓഫീസർ പി.എസ്.ആശ, സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിച്ച മൈസൂർ സബ് ഇൻസ്പെക്ടർ എം.തൽവൻ, എം.തേവ ള്ള, എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകൾ നടത്തുന്നത്. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലും കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ കൂടുന്നതിന്നാലു മാ ണ് വാരാന്ത്യകർഫ്യൂവും, യാത്ര നിയന്ത്രണവും കർണ്ണാടക കർശനമാക്കിയത്.
നേരത്തേ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഒരു ശതമാനം മാത്രമായിരുന്നത് ഇപ്പോൾ ആറ് ശതമാനത്തിലെത്തിയതിനാൽ ആരോഗ്യ വകുപ്പ് നിയമങ്ങൾ കർശനമാക്കുകയാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ ആയിരത്തിൽ താഴെ മാത്രം കോവിഡ് രോഗികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ കർണ്ണാടകയിൽ എണ്ണായിരത്തോളം രോഗികളാണുള്ളത്. യാത്രാ നിയന്തന്ത്രണഉത്തരവിന്റെ കാലാവധി അഞ്ചിന് അവസാനിച്ചിരുന്നുവെങ്കിലും നിയമം 19 വരെ നീട്ടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.