Listen live radio

പോരൂർ ഗവ.എൽ.പി സ്കൂളിൽ പൂർവ്വ വിദ്യാർഥി കൂട്ടായ്മ

after post image
0

- Advertisement -

പോരൂർ ഗവ.എൽ.പി സ്കൂളിൽ പൂർവ്വ വിദ്യാർഥി കൂട്ടായ്മ – കലാലയ മുറ്റം – യോഗം ചേർന്നു.വാർഡ് മെമ്പറും പൂർവ്വ വിദ്യാർഥിയുമായ മനോഷ് ലാൽ ഉദ്ഘാടനം ചെയ്തു. ഓർമകുറിപ്പുകൾ അകമന ശങ്കരൻ അവതരിപ്പിച്ചു.വിദ്യാലയ വികസന പ്രവർത്തന രൂപരേഖ പ്രധാനാധ്യാപകൻ രമേശൻ ഏഴോക്കാരൻ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ടും പൂർവ്വ വിദ്യാർഥിയുമായ മനോജ് കല്ലെരിക്കാട്ട് അധ്യക്ഷത വഹിച്ചു.വിദ്യാലയ വികസന പ്രവർത്തങ്ങൾക്കു എന്നും താങ്ങും തണലുമായി പ്രവർത്തിക്കാൻ സുരേഷ് മലമൂല ചെയർമാനായും അശോകൻ പാലമല വൈസ് ചെയർമാനായും 17 അംഗ കമ്മിറ്റി രൂപീകരിച്ചു.ചടങ്ങിൽ ജോസ് കൈതമറ്റം, ജോസ് നരിക്കുഴ , സുരേഷ്,അഭിലാഷ് , പി.ടി.രവീന്ദ്രൻ, എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ സ്വാഗതവും SMC ചെയർമാൻ രാജൻ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.