ബത്തേരി: വന്‍ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മുന്‍ വയനാട് ഡിസിസി ട്രഷററും ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എന്‍ എം വിജയന്റെ കുടുംബത്തിന് നേരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തുന്ന നെറികെട്ട സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ ആവശ്യപ്പെട്ടു.
കുടുംബം പോലെ നടത്തുന്ന പോരാട്ടത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സലീം മടവൂര്‍ പറഞ്ഞു.രാഷ്ട്രീയ യുവജനതാദള്‍ വയനാട് ജില്ലാ പ്രസിഡണ്ട് പിപി ഷൈജല്‍,ആര്‍ജെഡി കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി അംഗം സി ഓ വര്‍ഗീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് നിന്നും അജ്മല്‍ സാജിദ്, ആര്‍ വൈ ജെഡി കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ഷൈജല്‍ കൈപ്പ എന്നിവരോടൊപ്പം സലിം മടവൂര്‍ എന്‍ എം വിജയന്റെ വീട് സന്ദര്‍ശിച്ചു. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തിയ എന്ന വിജയന്‍ താന്‍ വ്യക്തിപരമായി കൊടുക്കാനുള്ള കടങ്ങളും പാര്‍ട്ടിക്ക് വേണ്ടി നല്‍കിയ പണത്തിന് കണക്കും വെവ്വേറെയായി ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചിട്ടുണ്ട്.
പാര്‍ട്ടിക്ക് വേണ്ടി വാങ്ങിയ കടം കാരണമാണ് അദ്ദേഹത്തിന്റെ വീട് ജപ്തി ഭീഷണിയില്‍ ആയത്. സ്‌ട്രോക്ക് വന്ന് കിടപ്പിലായ മകനും ഭാര്യയും മക്കളും ഏത് സമയവും ജപ്തി ഭീഷണി നേരിടുന്ന അവസ്ഥയിലാണ് . കുടുംബത്തിന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ വയനാട് പാര്‍ലമെന്റ് അംഗം പ്രിയങ്ക ഗാന്ധിക്കും കല്‍പ്പറ്റ നിയമസഭാം ടി സിദ്ധിക്കിനും സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണനും ഉത്തരവാദിത്വമുണ്ട്. എന്‍ എം വിജയന്റെ കുടുംബത്തെ കൂടെ ആത്മഹത്യ മുനമ്പിലേക്ക് തള്ളി വിടാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ നടത്തുന്നത്. ഇതിന് പുറകില്‍ വയനാട്ടിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കറുത്ത കരങ്ങളുണ്ട്.
കുടുംബത്തിന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ വയനാട് പാര്‍ലമെന്റ് അംഗം പ്രിയങ്ക ഗാന്ധിക്കും കല്‍പ്പറ്റ നിയമസഭാം ടി സിദ്ധിക്കിനും സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണനും ഉത്തരവാദിത്വമുണ്ട്. എന്‍ എം വിജയന്റെ കുടുംബത്തെ കൂടെ ആത്മഹത്യ മുനമ്പിലേക്ക് തള്ളി വിടാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ നടത്തുന്നത്. ഇതിന് പുറകില്‍ വയനാട്ടിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കറുത്ത കരങ്ങളുണ്ട്.