Listen live radio

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

after post image
0

- Advertisement -

സീറ്റൊഴിവ്

നെന്‍മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ഏതാനും സീറ്റൊഴിവുണ്ട്. താല്‍പര്യമുളളവര്‍ അസല്‍ രേഖകളും പകര്‍പ്പും സഹിതം ജനുവരി 15 നകം ഐ.ടി.ഐയില്‍ എത്തണം. ഫോണ്‍. 04936 266700.

പരിശീലക നിയമനം

കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ കരുത്ത് പദ്ധതിയുടെ ഭാഗമായി തൈക്കോണ്ടോ’ പരിശീലകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച ജനുവരി 11 ന് ഉച്ചകഴിഞ്ഞ് സ്‌ക്കൂളില്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

സീറ്റൊഴിവ്

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (എസ്.സി – 3) വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ജനുവരി 12 ന് ഉച്ചയ്ക്ക് 12 നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകണം.

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ ലാബ് കെമിക്കല്‍സ് (കെമിസ്ട്രി) വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 27 ന് വൈകീട്ട് 4.30 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍. 04936 204569.

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ പ്രിന്റര്‍ കം സ്‌കാനര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 20 ന് രാവിലെ 11 നകം ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍. 04936 204569.

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

കെ.ടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ന് (ജനുവരി 11) വിതരണം ചെയ്യും. ഉദ്യോഗാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റുമായി എത്തി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

തടി ലേലം

ബാവലി ഡിപ്പോയിലുള്ള വിവിധ ക്ലാസുകളില്‍പ്പെട്ട തേക്ക് തടികള്‍ ജനുവരി 15 ന് നടക്കുന്ന ഇ-ലേല വ്യവസ്ഥ പ്രകാരം ഓണ്‍ലൈനായി വില്‍പ്പന നടത്തും. ഇ-ലേലത്തില്‍ പങ്കെടുക്കുന്നവര്‍ www.mstcecommerce.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9447544438, 9495631421. ഇ.മെയില്‍ bavalydepot121@gmail.com.

Leave A Reply

Your email address will not be published.