പനമരം കൈതക്കൽ സി.പി നജുവിൻ്റെ വീട്ടിലാണ് ഇന്നലെ രാത്രിയിൽ മോഷ്ടാവ് എത്തിയത്. പിൻവശത്തെ വാതിൽ തുറന്ന് അകത്തുകയറിയ കള്ളൻ വീട്ടുകാർ ശബ്ദമുണ്ടാക്കിയപ്പോൾ ഓടി രക്ഷപെടുകയായിരുന്നു. പനമരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പനമരം പ്രദേശത്തെ നിരവധിയിടങ്ങളിൽ മോഷണം നടത്തിയയാളെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയതോടെ ആശ്വാസത്തിലായിരുന്നു നാട്ടുകാർ.ഇതിനിടെയാണ് വീണ്ടും മോഷണശ്രമം നടന്നത്.