വഞ്ചി സ്ക്വയറിലെ കന്യാസ്ത്രീകളുടെ സമരം ‘നല്ല ലക്ഷ്യങ്ങളോടെയല്ലെന്ന്’ കോടതി

after post image
0

- Advertisement -

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ കന്യാസ്ത്രീകളുടെ കൊച്ചിയിലെ വഞ്ചി സ്ക്വയറിലെ സമരത്തിനും വിമർശനം. നീതി തേടി കന്യസ്ത്രീമാ‍ർ (Nun protest) സമരത്തിനിറങ്ങിയതിൽ കുറ്റം പറയാനാകില്ല. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയെന്ന മാത്രം ഉദ്ദേശത്തോടെ കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയത് നല്ല ലക്ഷ്യങ്ങളോടെയാണെന്ന് കരുതാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.  കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഇന്നലെ വിധി പുറപ്പെടുവിച്ചത്.

സഹപ്രവർത്തകക്ക് നീതി തേടി കുറുവിലങ്ങാട് മഠത്തിലെ 5 കന്യാസ്ത്രീകൾ 13 ദിവസമാണ് തെരുവിൽ സമരമിരുന്നത്. പീഡനപരാതിയിൽ കുറവിലങ്ങാട് പൊലീസ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതിരുന്നതോടെയാണ് മഠത്തിന്‍റെ മതിൽക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളെത്തിയത്. സിസ്റ്റർ അനുപമയുടെ നേതൃത്വത്തിലാണ് അഞ്ച് പേർ സമരത്തിനിറങ്ങിയത്. കോട്ടയത്ത് നിന്ന് കൊച്ചിയിലെ വഞ്ചി സ്ക്വയറിലേക്ക് എത്തിയായിരുന്നു സമരം. സഹപ്രവർത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു സമരത്തിന്റെ ആവശ്യം.

ഒരു കൂട്ടായ്മയുടെയോ സംഘടനയുടെയോ പിൻബലമില്ലാതെ നിലപാടിന്‍റെ ഉറപ്പിലായിരുന്നു പൊതുസമൂഹത്തിന്‍റെ മനസാക്ഷിയിൽ പ്രതീക്ഷ അർപ്പിച്ച് കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയത്. പിന്നീട് ക്രൈസ്ത സഭയിലെ നീതി നിഷേധങ്ങൾക്കെതിരെയും പീഡനങ്ങൾക്കെതിരെയും സഭക്കുള്ളിൽ നിന്ന് തന്നെ ശബ്ദം ഉയർത്തുന്ന ഒരു കൂട്ടം വൈദികരുടെ പിന്തുണയിൽ ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലിനൊപ്പം ഫാദർ അഗസ്റ്റിൻ വട്ടോളി കൺവീനറായി SAVE OUR SISTERS എന്ന സംഘടനയ്ക്ക് രൂപം നൽകി. പിന്നാലെ സംസ്ഥാനത്തെ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ സജീവമുഖങ്ങൾ ഇവർക്കൊപ്പം ചേർന്നു.

Leave A Reply

Your email address will not be published.