Listen live radio

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: പി സി ജോർജിനെ നേരിൽ കണ്ട് നന്ദി അറിയിച്ച് ഫ്രാൻകോ മുളക്കൽ

after post image
0

- Advertisement -

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം കോടതി കുറ്റമുക്തനാക്കിയ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ മുന്‍ പൂഞ്ഞാര്‍ എംഎ‍ല്‍എ പി.സി ജോര്‍ജിനെ നേരിട്ടു കണ്ട് നന്ദി അറിയിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു.

തൃശൂരില്‍നിന്നാണ് ശനിയാഴ്ച രാവിലെ ഈരാറ്റുപേട്ടയിലെ പി.സി ജോര്‍ജിന്റെ വസതിയില്‍ ഫ്രാങ്കോ എത്തിയത്.

 

ഫ്രാങ്കോയുടെ കൈകള്‍ മുത്തി ഭാര്യയും ജോര്‍ജും അദ്ദേഹത്തെ സ്വീകരിച്ചു. കേസിന്റെ നാള്‍വഴികളില്‍ തന്നെ പിന്തുണച്ചതിനുള്ള നന്ദിയും പിന്തുണയും അറിയിക്കാനാണ് ഫ്രാങ്കോ എത്തിയത്. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ബിഷപ് ഫ്രാങ്കോ പ്രതികരിച്ചു. പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ പ്രതികരണവുമായി പി.സി ജോര്‍ജ് പ്രതികരിച്ചിരുന്നു.

 

ഫ്രാങ്കോ മുളയ്ക്കലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ കേസിലെ വാദി ഭാഗത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പി സി ജോര്‍ജ് രംഗത്തെത്തി. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവന്‍ ബ്ലാക്ക് മാസിന്റെ ഭാഗമാണ്. എഐജി ഹരിശങ്കര്‍ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് വിധി വന്നതിന് പിന്നാലെ സംസാരിച്ചത്. അയാള്‍ക്ക് എന്താണ് ഈ വിഷയത്തില്‍ ഇത്ര ആവേശമെന്നും പി സി ജോര്‍ജ് ചോദിച്ചു.

 

കന്യാസ്ത്രീ മഠത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്നത് താന്‍ കണ്ടതാണ്. കുടിച്ചു കൂത്താടിയ അവരെ താന്‍ ആണ് ഓടിച്ചുവിട്ടതെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു. ഈരാറ്റുപോട്ടയിലെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അരുവിത്തുറ പള്ളിയില്‍ സന്ദര്‍ശനം നടത്തി.

 

ഭരണങ്ങാനം അല്‍ഫോന്‍സാമ്മയുടെ ഖബറിടത്തിലും ബിഷപ്പ് സന്ദര്‍ശനം നടത്തി. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്.

 

ഫ്രാങ്കോ ജയിലില്‍ കഴിഞ്ഞ കാലത്ത് ഇപ്പോള്‍ ഇടതുപക്ഷത്തുള്ള ജോസ് കെ. മാണി അടക്കമുള്ള കൃസ്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ ജയിലില്‍ എത്തി ബിഷപ്പിന് പിന്തുണ അറിയിച്ചിരുന്നു. ഈ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. രൂക്ഷ വിമര്‍ശനങ്ങളാണ് വിഷയത്തില്‍ ജോസ് കെ മാണിയ്‌ക്കെതിരെ ഉയരുന്നത്.

Leave A Reply

Your email address will not be published.