Listen live radio

പനമരം ചെറുപ്പുഴ പാലത്തിന് 10 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ പനമരം ചെറുപ്പുഴ പാലത്തിന് 10 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. പനമരം ചെറുപുഴ പാലം മാറ്റി പുതിയ പാലം പണിയുന്നതിനാണ് തുക അനുവദിക്കുക. മാനന്തവാടിയില്‍ നിന്നും നടവയല്‍ വഴി സുല്‍ത്താന്‍ ബത്തേരി ക്ക് പോകുന്ന റോഡിലെ പാലമാണ് ഇത്. ഏറെ പഴക്കമുള്ള ഇടുങ്ങിയ പാലമായിരുന്നു നിലവില്‍ ഉള്ളത്. ദൈനം ദിനം നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പാലത്തിന്റെ ശോചനീയാവസ്ഥ മൂലം ഗതാഗത കുരുക്ക് നിത്യ സംഭവമായിരുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഈ പാലത്തിന്റെ ശോചനീയാവസ്ഥ നേരില്‍ വന്ന് കണ്ട് ബോധ്യപ്പെട്ടിരുന്നു.കൂടാതെ മാനന്തവാടിഎംഎല്‍എ ഒ.ആര്‍ കേളുവിന്റെ നിരന്തര ഇടപെടലുകളാണ് പുതിയ പാലത്തിന് വഴി തെളിയിച്ചത്. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ പൂവണിയുന്നത്. നിലവില്‍ ബീനാച്ചി മുതല്‍ പനമരം വരെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരണ പ്രവര്‍ത്തി നടന്നു വരികയാണ്. എന്നാല്‍ പ്രസ്തുത പ്രവര്‍ത്തിയില്‍ ഈ പാലം ഉള്‍പ്പെട്ടിരുന്നില്ല. പാലം പണി പൂര്‍ത്തിയാവുന്നതോടെ മാനന്തവാടിയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള യാത്രാക്ലേശത്തിന് അറുതിവരും.

Leave A Reply

Your email address will not be published.