Listen live radio

ജില്ലയിലെ പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടറുടെ ഉത്തരവ്

after post image
0

- Advertisement -

കോവിഡ് നിയന്ത്രവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ പുതിയ ഉത്തരവ് പ്രകാരമുള്ള വയനാട് ജില്ലയിലെ നിയന്ത്രണങ്ങള്‍:

– ജില്ലയില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും നിര്‍ത്തിവെ്‌ക്കേണ്ടതാണ്.

– ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ജനുവരി 22, 23 തീയതികളില്‍ പൂര്‍ണമായും അടച്ചിടേണ്ടതാണ്.

– മുനിസിപ്പല്‍/പഞ്ചായത്ത് വാര്‍ഡ് തലങ്ങളില്‍ ആര്‍.ആര്‍.ടി.കളുടെ

പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ പുനരാരംഭിക്കേണ്ടതും കോവിഡ് പ്രതിരോധ പ്രതികരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാര്‍ഡ് തലത്തില്‍ ബോധവത്കരണം നടത്തുന്നതിനുള്ള നടപടികള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കേണ്ടതാണ്.

– എല്ലാ മുനിസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലും കോവിഡ് കണ്‍ട്രോള്‍ റുമുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി അതത് ഗ്രാമപഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്.

– അടിയന്തര ഘട്ടത്തില്‍ ഉപയോഗപ്പെടുത്തുന്നതിനായി അധികമായി DCC/CFLTC കളുടെ പ്രവര്‍ത്തനത്തനത്തിന് അനുയോജ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തിവെയ്ക്കുന്നതിന് എല്ലാ ഗ്രാമപഞ്ചായത്ത് / മുനിസിപ്പല്‍ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കേണ്ടതാണ്.

– സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ കോവിഡ് പോസിറ്റീവാകുന്ന പക്ഷം അവരുടെ തുടര്‍ ചികിത്സ അതത് ആശുപത്രികളില്‍ തന്നെ തുടരേണ്ടതാണ് . ഇത്തരത്തിലുള്ള രോഗികളെ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്യാന്‍ പാടില്ല. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)എല്ലാ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കും കൈമാറേണ്ടതാണ്.

– അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തിപ്പെടുത്തേണ്ടതും ഇതുവഴി വരുന്നവര്‍ക്ക് 72 മണിക്കൂര്‍ മുന്‍പുള്ള RTPCR Negative സര്‍ട്ടിഫിക്കറ്റോ ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഉണ്ടെന്നുള്ളത് നിര്‍ബന്ധമായും പരിശോധിക്കേണ്ടതാണ്.

ചെക്ക് പോസ്റ്റുകളില്‍ ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട ജീവനക്കാര്‍ മേല്‍പ്പറഞ്ഞ ജോലി കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ ഉറപ്പ് വരുത്തേണ്ടതാണ്. ചെക്ക് പോസ്റ്റുകളില്‍ പോലീസ് സേവനം ലഭ്യമാകുന്നുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പാക്കേണ്ടതാണ്.

– WIPR കണക്കാക്കുന്നതിന് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് രോഗികളുടെ എണ്ണം വാര്‍ഡ് അടിസ്ഥാനത്തില്‍ നല്കുന്നുണ്ട് എന്ന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ബന്ധപ്പെട്ട മെഡിക്കല്‍ ആഫീസര്‍മാരും ഉറപ്പ് വരുത്തേണ്ടതാണ്.

Leave A Reply

Your email address will not be published.