Listen live radio

കായ കൽപ് അവാർഡ്: നേട്ടത്തിൻ്റെ നെറുകയിൽ എടവക കുടുംബാരോഗ്യ കേന്ദ്രം

after post image
0

- Advertisement -

എടവക: ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയ്ക്ക് ഊന്നൽ നൽകി ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ കായകൽപ് അവാർഡ് എടവക കുടുംബാരോഗ്യകേന്ദ്രം കരസ്ഥമാക്കി.

100 ൽ 97.9 ശതമാനം മാർക്ക് നേടിയാണ് എടവക കൂടുoബാരോഗ്യകേന്ദ്രം ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ആശുപത്രികളിൽ ജില്ലാതല പരിശോധന യും തുടർന്ന് സംസ്ഥാന തല പരിശോധനയും നടത്തിയാണ് അവാർഡ് നിർണയ സമിതി മികച്ച ആരോഗ്യസ്ഥാപനമായി എടവക എഫ്’ എച്ച്.സി യെ തെരഞ്ഞെടുത്തത്.

നാല് മാസങ്ങൾക്ക് മുമ്പ് ദേശീയ ഗുണനിലവാര അംഗീകാരവും (NQAS) എടവകയെ തേടിയെത്തിയിരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെയും എടവക ഭരണ സമിതിയുടെയും കൂട്ടായ പ്രവർത്തന ഫലമാണ് തുടർച്ചയായ നേട്ടങ്ങൾക്കിടയാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്ററും മെഡിക്കൽ ഓഫീസർ ഡോ.എം.ടി.സഗീറും വ്യക്തമാക്കി.

Leave A Reply

Your email address will not be published.