Listen live radio

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

after post image
0

- Advertisement -

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. തവിഞ്ഞാൽ മുതിരേരി കുടിയിരിക്കൽ വീട്ടിൽ ഷൈജുവാണ് മദ്യലഹരിയിൽ ഭാര്യ ഷൈമോൾ (37) നെ വെട്ടി പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

കുടുംബ വഴക്കിനെ തുടർന്നായിരുന്നു അക്രമണം നടന്നത്. ഷൈമോളുടെ കൈയ്ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ യുവതിയെ രാത്രി തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈജുവിൻ്റെ പേരിൽ തലപ്പുഴ പോലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.

Leave A Reply

Your email address will not be published.