Listen live radio

ഹോം ഐസൊലേഷന്‍: മാര്‍ഗ്ഗനിര്‍ദ്ദേശ ബ്രോഷര്‍ പ്രകാശനം ചെയ്തു

after post image
0

- Advertisement -

ഹോം ഐസൊലേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ബ്രോഷര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്തു. കോവിഡ് രോഗികളില്‍ ഏറെയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി ബ്രോഷര്‍ തയ്യാറാക്കിയത്.

ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയസേനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാസ്‌ക് ധരിക്കല്‍, പരിപാലകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, രോഗിയുമായോ, രോഗിയുള്ള സാഹചര്യങ്ങളുമായോ സമ്പര്‍ക്കമുണ്ടാകല്‍, മിതമായ ലക്ഷണങ്ങളുള്ള/ ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ക്കുള്ള ചികിത്സ , വൈദ്യസഹായം തേടേണ്ടത് എപ്പോള്‍, ഹോം ഐസൊലേഷന്‍ അവസാനിക്കേണ്ടത് എപ്പോള്‍, മനസ്സാണ് മനസ്സിലാക്കാം തുടങ്ങിയ വിവരങ്ങളാണ് ബ്രോഷറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.