Listen live radio

ജില്ലയിൽ 7025 കുട്ടികൾക്ക് കൂടി പോളിയോ തുള്ളി മരുന്ന് നൽകി

after post image
0

- Advertisement -

പൾസ് പോളിയോ പ്രോഗ്രാമിന്റെ ഭാഗമായി 7025 കുട്ടികൾക്ക് കൂടി ഇന്ന് പോളിയോ തുള്ളി മരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു. ഇതിൽ 60 പേർ ഇതര സംസ്ഥാന കുട്ടികളാണ്. ഇതോടെ ആകെ 60804 കുട്ടികൾക്ക് വാക്‌സിൻ നൽകി. ജില്ലയിൽ 64953 കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. അതിൽ 93.6% കുട്ടികൾ ഇതോടെ വാക്‌സിൻ സ്വീകരിച്ചു . പരിശീലനം ലഭിച്ച വളന്റിയർമാരും ആശാ, അംഗൻവാടി, ആരോഗ്യ പ്രവർത്തകർ ഗൃഹ സന്ദർശനം നടത്തിയാണ് ഇന്ന് പോളിയോ തുള്ളി മരുന്ന് നൽകിയത്. കൂടാതെ ബസ് സ്റ്റാന്റുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇന്നും പോളിയോ ബൂത്തുകളായി പ്രവർത്തിച്ചു. തുള്ളി മരുന്ന് സ്വീകരിക്കാൻ കഴിയാത്തവർക്ക് ചൊവ്വാഴ്ചയും ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി വാക്‌സിൻ നൽകുമെന്ന് ഡി എം ഒ അറിയിച്ചു.

Leave A Reply

Your email address will not be published.