Listen live radio

ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമം നടത്തി

after post image
0

- Advertisement -

മാനന്തവാടി: ട്രൈ സം ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ എ.കെ.പി.എ. വയനാട് ജില്ലാ പ്രസിഡണ്ട് ശ്രീ എം.കെ.സോമസുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോഓഡിനേറ്ററും സംസ്ഥാന കമ്മറ്റി അംഗവുമായ ശ്രീ.വി.വി രാജു സ്വാഗതം ആശംസിച്ചു. കേരള വിമൻസ് ക്രിക്കറ്റ് ക്യാപ്റ്റൻ കുമാരി . സജന സജീവൻ വനിതാ സംഗമം ഉദ്ഘാടനം നിർവഹിച്ചു.

എ.കെ.പി.എ.സംസ്ഥാന ട്രഷറർ ശ്രീ. ജോയ് ഗ്രെയ്സ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ജിനു മേന്മ, മേഖലാ പ്രസിഡണ്ട് ശ്രീ. പ്രശാന്ത് എം. നാച്വറൽ ക്ലബ്ബ് കോ ഓഡിനേറ്റർ അനീഷ് വെണ്മണി ദിൽ ജ വിജീഷ് നൂഷിബ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വനിതാ സംഗമത്തോടനുബന്ധിച്ച് കേരള വിമൻസ് ക്രിക്കറ്റ് ക്യാപ്റ്റൻ കുമാരി സജന സജീവനെ മെമെന്റോ നൽകി ആദരിച്ചു.

വനിതാ വിംഗ് കോ ഓഡിനേറ്ററായി. ശ്രീമതി. ദിൽജ വിജീഷിനെയും , സബ് കോ ഓഡിനേറ്ററായി ശ്രീമതി നൂഷിബയെയും തിരഞ്ഞെടുത്തു.
മേഖലാ സെക്രട്ടറി ശ്രീ. ഷൈജു മാധവൻ നന്ദി പ്രകാശിപ്പിച്ചു.

Leave A Reply

Your email address will not be published.