Listen live radio

മാനന്തവാടി മുനിസിപ്പാലിറ്റിയിലെ വ്യാപാരലൈസൻസുകൾ പുതുക്കുന്നതിന് ക്യാമ്പ് നടത്തി

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിയിലെ വ്യാപാരലൈസൻസുകൾ പുതുക്കുന്നതിന് മാനന്തവാടി വ്യാപാര ഭവനിൽ ക്യാമ്പ് നടത്തി, ഓൺലൈനിലേക്ക് ലൈസൻസ് മാറുന്നതിനായി ഫോട്ടൊയും മുഴുവൻ ഡാറ്റയും ലൈസൻസ് അപേക്ഷ ഫോറത്തിൽ പൂരിപ്പിച്ച് തൊഴിൽ നികുതി ഉൾപ്പെടെയുള്ള രേഖകളുടെ കോപ്പി വാങ്ങിയാണ് 100ൽ പരം സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയത്,
മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ്.

മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ സജി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ ഉസ്മാന് ലൈസൻസ് നൽകി കൊണ്ടു് ഉൽഘാടനം നിർവ്വഹിച്ചു, ജെഎച്ച് ഐമാരായ സിമി, രമ്യ, കോഡിനേറ്റർ ശ്രീജിത് എന്നിവർ നേതൃത്വം നൽകി, ജനറൽ സെക്രട്ടരി പി.വി മഹേഷ്, എൻ പി ഷിബി, എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, ഷാനു, ദീപ്തീഷ്, സുധീപ്, കെ സി അൻവർ എന്നിവർ പ്രസംഗിച്ചു. അടുത്ത 12 ന് വ്യാപാരഭവനിൽ ഒരു ക്യാമ്പ് കൂടി നടത്തും, നൂറുക്കണക്കിന് പേർ ലൈസൻസ് പുതുക്കി

Leave A Reply

Your email address will not be published.