Listen live radio

എല്ലാ ജില്ലകളിലും കായിക പരിശീലന സൗകര്യങ്ങൾ ഒരുക്കും മന്ത്രി വി.അബ്ദുറഹ്‌മാൻ

after post image
0

- Advertisement -

കേരളത്തിലെ എല്ലാ ജില്ലകളിലും കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് കായികവകുപ്പ് മന്ത്രിവി. അബ്ദുറഹ്‌മാൻ. ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

യുവതലമുറയ്ക്ക് മികവുറ്റ പരിശീലനസൗകര്യമൊരുക്കി മികച്ച കായികതാരങ്ങളെ വാർത്തെടുക്കുന്നതിനും ജനങ്ങളുടെ കായിക ക്ഷമത ഉറപ്പുവരുത്തി ആരോഗ്യ സംരക്ഷണവും ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണവും ലക്ഷ്യമിട്ട് എല്ലാ നിയോജക മണ്ഡലങ്ങളിലും കളിസ്ഥലങ്ങൾ നിർമിച്ചു വരികയാണ്.

ആദ്യ ഘട്ടമായാണ് പാറശ്ശാല നിയോജക മണ്ഡലത്തിൽ 2019-20 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ആനാവൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയം ഒരു കോടി രൂപ അടങ്കലിൽ ആധുനിക രീതിയിൽ നവീകരിക്കുന്നത്.

സി കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആര്‍. അമ്പിളി, ജില്ലാപഞ്ചായത്തംഗം വി.എസ് ബിനു, ബ്ലോക്ക് പഞ്ചായത്തംഗം ഒ.വസന്തകുമാരി, വിവിധ ജനപ്രതിനിധികൾ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ കൃഷ്ണൻ, പ്രിൻസിപ്പാൾ സി.എ രാജി, തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.