Listen live radio

പ്രതിഷേധങ്ങുടെ പെൺ സ്വരങ്ങൾ ഉയരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം: ചിന്നമ്മ ജോസ്

after post image
0

- Advertisement -

കൽപ്പറ്റ: സംസ്ഥാനത്ത് അക്രമങ്ങളും കൊലപാതകങ്ങളും നാളില്ലാത്ത വിധം വർദ്ധിച്ചു വരികയാണ്, യുവതലമുറ ഒന്നാകെ ലഹരിയുടെ പാതയിലേക്ക് വഴിതെറ്റി പോകുന്ന കാഴ്ചയാണ് കാണുന്നത്, ഭരണകൂടം തന്നെ കൊലപാതക രാഷ്ട്രീയത്തിൻ്റെ വക്താക്കളായി മാറുന്നത് ലജ്ജാകരമാണ്, ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ട്. കുടുംബങ്ങളിൽ കണ്ണീരു വീഴ്ത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ പ്രതിഷേധങ്ങളുടെ പെൺ ശബ്ദങ്ങൾ ഉയരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് പറഞ്ഞു.

കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വനിതാ ഫോറത്തിൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ വായ മൂടിക്കെട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ കൺവീനർ ഗ്ലോറിൻ സെക്വീര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് മുഖ്യപ്രഭാഷണം നടത്തി.

കെ.ഇ.ഷീജമോൾ, എം.നസീമ, കെ.വി. ബിന്ദുലേഖ, കെ.പി പ്രതീപ, വി.ദേവി, പി.സെൽജി, പി.ഡി. അച്ചാമ്മ, വി. ഭാരതി, ഇ. എസ് ബെന്നി, സി.ആർ അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു

Leave A Reply

Your email address will not be published.