Listen live radio

വിജയ് ബാബുവിനായി ലൂക്ക്ഔട്ട് സര്‍ക്കുലര്‍ ഉടന്‍; മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

after post image
0

- Advertisement -

കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി നടൻ വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇവിടെ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്. എന്നാൽ പ്രതിക്കായി വിമാനത്താവളങ്ങളിൽ അടക്കം ഉടൻ ലുക്ക്‌ഔട്ട്‌ സർക്കുലർ നൽകാനാണ് പൊലീസ് തീരുമാനം.

വിജയ് ബാബുവിന്റെ പനമ്പിള്ളി നഗറിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. ഇയാൾ വിദേശത്തായതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു. രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് കേസുകൾ.

ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്

പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തി‌യിരുന്നു. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത്എ റണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

പീഡന പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെ ആരോപണം നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തിയിരുന്നു. ഈ ലൈവിലാണ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. ഇതോടെയാണ് പൊലീസ് ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസെടുക്കാൻ തീരുമാനിച്ചത്.

Leave A Reply

Your email address will not be published.