Friday, 13 November 2026
|
വയനാട് • കേരളം
TRENDING
▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

മുണ്ടക്കൈ ദുരന്തം: വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര നിലപാട് നിർണായകം; ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കും

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൊച്ചി:വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചിരുന്ന സാഹചര്യത്തിൽ, ഇന്നത്തെ നടപടികൾ നിർണായകമാണ്.ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

വായ്പ എഴുതിത്തള്ളുന്ന വിഷയത്തിൽ നിലപാട് അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേന്ദ്രം മൂന്നാഴ്ചത്തെ സാവകാശം തേടിയിരുന്നു. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ, ഡിസാസ്റ്റർ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ചില ചട്ടങ്ങൾ ഭേദഗതി ചെയ്തതിനാൽ വായ്പകൾ എഴുതിത്തള്ളുന്നത് പ്രയാസകരമായിരിക്കുമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.

ദുരന്തം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രത്തിന് വ്യക്തമായ ഒരു നിലപാട് അറിയിക്കാൻ സാധിക്കാത്തതിനെ കോടതി മുൻപ് രൂക്ഷമായി വിമർശിച്ചിരുന്നു. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളിയ കേരള ബാങ്കിന്റെ നടപടി ഒരു മാതൃകയാക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *