Listen live radio
- Advertisement -
വയനാട് ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് ധനസഹായം നല്‍കുന്നതിനായി സംസ്ഥാന വംവന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വിസ്തൃതി,ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് ഇവ സംരക്ഷിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുക. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍,കാവു സംരക്ഷണത്തിനുള്ള കര്‍മ്മ പദ്ധതികള്‍ എന്നിവ ഉള്ളടക്കം ചെയ്തിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 15 ന് മുമ്പ് കല്‍പ്പറ്റയിലുള്ള സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും കല്‍പ്പറ്റയിലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫീസ്,കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസ് എന്നിവടങ്ങളിൽ നിന്നും ലഭിക്കും. അപേക്ഷ ഫോറം കേരള വനംവകുപ്പിന്റെ വെബ്സൈറ്റായ www.keralaforest.gov.in ലും ലഭ്യമാണ്.ഫോൺ :04936 202623