Listen live radio

വിജയ്ബാബുവിനോട് കരുണ പാടില്ലെന്ന് സര്‍ക്കാര്‍; നാട്ടില്‍ വന്നിട്ട് പോരേയെന്ന് ഹൈക്കോടതി

after post image
0

- Advertisement -

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു നാട്ടില്‍ വരട്ടെ, അതിനുശേഷം തുടര്‍നടപടി സ്വീകരിച്ചാല്‍ പോരെയെന്ന് ഹൈക്കോടതി. വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോടും പരാതിക്കാരിയോടും കോടതി ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.

വിജയ് ബാബുവിനെതിരേ ശക്തമായ വാദങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. വിജയ് ബാബു നിയമത്തില്‍നിന്ന് രക്ഷപ്പെട്ടയാളാണ്. അയാളോട് കരുണ പാടില്ല. വിജയ് ബാബു എവിടെയാണെങ്കിലും പിടിക്കാന്‍ അറിയാമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിവരാന്‍ പ്രതി കോടതിയുടെ മുന്നിലേക്ക് നിര്‍ദേശങ്ങള്‍ വെയ്ക്കുകയാണ്. ഇത് വെച്ചുപൊറുപ്പിക്കാന്‍ കഴിയുന്നതല്ലെന്നും ഇതിന് വഴങ്ങരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടര്‍നടപടികള്‍ എടുത്താല്‍ പോരേയെന്ന് കോടതി ചോദിച്ചത്.

താന്‍ നിര്‍മിക്കുന്ന സിനിമയില്‍ മറ്റൊരു നടിക്ക് അവസരം നല്‍കിയതാണ് യുവനടിയുടെ പീഡനപരാതിക്ക് കാരണമെന്നാണ് വിജയ് ബാബുവിന്റെ ആരോപണം. മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് പിന്നാലെ നല്‍കിയ ഉപഹര്‍ജിയിലാണ് നടന്‍ ഇക്കാര്യം വിശദീകരിച്ചിരുന്നത്. കഴിഞ്ഞദിവസം മേയ് 30-ന് കൊച്ചിയിലേക്ക് എടുത്ത വിമാനടിക്കറ്റിന്റെ പകര്‍പ്പും വിജയ്ബാബു കോടതിയില്‍ ഹാജരാക്കിയിരുന്നു.

Leave A Reply

Your email address will not be published.