Listen live radio

ഹോം സ്റ്റേ യുടെ മറവില്‍ മയക്കുമരുന്ന് ഉപയോഗിക്കാനിടം നല്‍കി; എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

after post image
0

- Advertisement -

മേപ്പാടി: മേപ്പാടി തൃക്കൈപ്പറ്റയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന യുവതിയടക്കം രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിനപുരം മൊക്കനപ്പറമ്പില്‍ റിഷിദ (37), നെടുമ്പാല പുതുക്കുടിയില്‍ മുഹമ്മദ് ഫൈസല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഹോം സ്റ്റേയില്‍ നിന്നും 0.150 മില്ലിഗ്രാം എംഡിഎംഎ യും, യുവാവില്‍ നിന്നും കഞ്ചാവും പിടിച്ചെടുത്തു. കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപ് വി പി യും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  വീട് കേന്ദ്രീകരിച്ചു ഹോം സ്റ്റേ യുടെ മറവില്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സൗകര്യവും മറ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയതിനാണ് അറസ്റ്റ്.    സിവില്‍ എക്സൈസ് ഓഫീസര്‍ ചന്തു പി.കെ,  വൈശാഖ്.വി.കെ, അനന്തു എസ് എസ്, ആഷിക്ക്, വുമണ്‍ സിവില്‍ എക്സൈസ ഓഫീസര്‍മാരായ അനിത, ബിന്ദു എക്സൈസ് ഡ്രൈവര്‍ പ്രസാദ് എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.