Listen live radio

വയനാട്ടില്‍ നാളെ യു.ഡി.എഫ്. ഹര്‍ത്താല്‍

after post image
0

- Advertisement -

കല്‍പ്പറ്റ: സുപ്രീംകോടതി വിധിയു മായി ബന്ധപ്പെട്ട് യു.ഡി.എഫ് പ്രഖ്യാപിച്ച വയനാട് ഹര്‍ത്താല്‍ നാളെ (ജൂണ്‍ 16) നടക്കും. ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് നില പാടിനെതിരേയും പുതുക്കിയ ദൂരപരിധി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍.പാല്‍, പത്രം, ആശുപത്രി, വിവാഹം, മരണാനന്തരച്ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മെഡിക്കല്‍ ഷോപ്പ്, എയര്‍പോര്‍ട്ട് യാത്ര എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകള്‍ തുറക്കാതെയും സഹകരിക്കണമെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പി.പി.എ. കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.