Listen live radio

പ്രതിഷേധങ്ങൾക്കൊടുവിൽ വയനാട് മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി ജനറൽ ബോഡി യോഗം നാളെ

after post image
0

- Advertisement -

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വികസന സമതി യോഗം നാളെ കൽപ്പറ്റ കലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേരുന്നതിന്നതിരെ പ്രതിഷേധം.എച്ച്.ഡി.സി അംഗങ്ങൾക്ക് കോളേജ് നേരിട്ട് കണ്ട് കാര്യങ്ങൾ മനസിലാക്കി യോഗത്തിൽ ചർച്ച ചെയ്യുന്നതിന് പകരം കലക്ട്രേറ്റിൽ യോഗം ആക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
2021 ഡിസംബറിൽ രൂപികരിച്ച മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ ഒരു യോഗം മാത്രമാണ് നേരത്തേ ചേർന്നത്.പിന്നീട് യോഗം വിളിക്കാത്തതിനെ തുടർന്ന് രാഷ്ട്രീയ പാർട്ടികളിൽ നിന്നും പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നാളെ ഉച്ചക്ക് 2 മണിക്ക് വയനാട് കലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ അധികൃതർ യോഗം വിളിച്ച് കുട്ടിയിരിക്കുന്നത്. മെഡിക്കൽ കോളേജിൽ വെച്ച്
യോഗം ചേരാത്തത് മെഡിക്കൽ കോളേജിലെ ദുരവസ്ഥ എച്ച്.ഡി.എസ്.അംഗങ്ങൾ കണ്ടാൽ അത് യോഗത്തിൽ ചർച്ചയാകുമെന്ന്
കരുതിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ആശുപത്രിയിലെ ദുരിതവും, ബുദ്ധിമുട്ടുകളും രോഗികളുടെ കഷ്ടപ്പാടും നേരിൽ കണ്ട് ചർച്ച ചെയ്യേണ്ടതിന് പകരം ഒരു അജണ്ട ഉണ്ടാക്കി കൽപ്പറ്റയിൽ യോഗം ചേരുന്നത് പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയില്ലെന്ന് സമിതി അംഗങ്ങൾ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടയിലും ഏറെ കാലത്തിന് ശേഷം ആശുപത്രി വികസന സമിതി യോഗം ചേർന്ന് മെഡിക്കൽ കോളേജിന്റെ ദൈനം ദിന കാര്യങ്ങൾ സുഗമമാക്കാനുള്ള നടപടി ഉണ്ടായാൽ വയനാടിന്റെ ആരോഗ്യ രംഗത്ത് ഗുണകരമാകും

Leave A Reply

Your email address will not be published.