Listen live radio

പരിസ്ഥിതിലോല മേഖല സുപ്രിം കോടതി ഉത്തരവ്, സ്ഥല കച്ചവടത്തിൽ ഇടിവ്

after post image
0

- Advertisement -

മാനന്തവാടി: പരിസ്ഥിതിലോല മേഖല സുപ്രിം കോടതി ഉത്തരവ് വന്നതോടെ പരിസ്ഥിതിലോല മേഖലയിൽ വരുന്ന പ്രദേശങ്ങളിലും കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ പരിധിയിൽ വരുന്ന വില്ലേജുകളിലും സ്ഥലം വിൽപ്പന പൂർണ്ണമായും നിലച്ച സ്ഥിതിയിൽ. ഭൂമിയുടെ രജിട്രേഷനിലും വലിയ കുറവാണ്.കേരള കർണടാക അതിർത്തി പങ്കിടുന്ന തിരുനെല്ലി, നൂൽപ്പുഴ, പഞ്ചായത്തുകളിൽ പരിസ്ഥിതി ലേല മേഖലയിൽ കർണടാക, തമിഴ്നാട് സർക്കാർ സ്വീകരിക്കുന്ന നിലപാടും പ്രധാന ഘടകമാണ്.
ബന്ദിപ്പൂർ, മുതുമല, രാജിവ്ഗാന്ധി നാഷണൽ പാർക്ക്, നഗർഹോളയും വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നത്.തമിഴ്നാടും കർണടാകയും വനമേഖലയിലെ ജനവാസം വർഷങ്ങൾക്ക് മുമ്പ് തന്നെ ഒഴിപ്പിച്ച് പുനരധിവാസ പദ്ധതി ആരംഭിച്ചിരുന്നു. ആനകളുടെ സുഗമായ സഞ്ചാരത്തിന് നിലഗിരിയിൽ ആനത്തരയിലുണ്ടയിരുന്ന 380 ലധികം വലുതും ചെറുതുമായ റിസോർട്ടുകളും കോടതി ഉത്തരവിനെ തുടർന്ന് അടച്ച് പുട്ടുകും നിലഗിരിയിൽ റെയിൽപാതയിലുടെ ആനകൾ കടന്ന് പോകുന്നതിന് തടസ്സമായിരുന്ന റെയിൽവേ നിർമ്മിച്ച സംരക്ഷണ ഭിത്തിയും പൊളിച്ചുമാറ്റിയിരുന്നു. ഗുഡല്ലൂരിലെ നൂറ് കണക്കിന് പേരുടെ പട്ടയത്തിന് വേണ്ടി വർഷങ്ങളായി നടക്കുന്ന രാഷ്ട്രിയ പാർട്ടികളും വിവിധ മത സംഘടനകളും നടത്തുന്ന സമരങ്ങൾ പോലും വനംവകുപ്പിൻ്റെ എതിർപ്പിനെ തുടർന്ന് ഫലം കാണുന്നില്ല. വയനാട്ടിൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന രൂക്ഷമായ വന്യമൃഗശല്യമുള്ള ഭൂമി പോലും മോഹവില നൽകിയാണ് പ്രവാസികൾ ഉൾപ്പെടെ പത്ത് സെൻ്റ് മുതൽ അഞ്ച് ഏക്കർ വരെ ഭൂമി വാങ്ങി വിവിധ ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കാൻ പദ്ധതിയിട്ടിരിന്നത്. പലരും വാങ്ങിയതിലും താഴ്ന്ന വിലയിൽ ഭൂമി വിൽക്കുന്നതിന് ശ്രമം നടത്തിയിട്ടും വിജയിക്കുന്നില്ല.ജനങ്ങൾക്കും പ്രകൃതിക്കും ദേഷമല്ലത്ത രീതിയിൽ പരിസ്ഥിതി സംരക്ഷിക്കണമെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇത് കൊണ്ട് തന്നെ സുപ്രിം കോടതിയിൽ നിന്ന് കാര്യമായ മാറ്റം വരുവാനും സധ്യതയില്ല.അന്തർ സംസ്ഥാന പാതയിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയ ജില്ലാ കലക്ടർമാരുടെ ഉത്തരവിനെ മറിക്കടക്കുന്നതിന് സംസ്ഥാന സർക്കാരുകൾ ശ്രമം നടത്തിയിട്ട് ഇതുവരെ വിജയം കണ്ടില്ല. കേരളത്തിലുള്ള പോലെ മറ്റ് സംസ്ഥാനങ്ങളിൽ പരിസ്ഥിതി ലോല പ്രഖ്യാപനത്തിൽ വലിയ രീതിയിലുള്ള എതിർപ്പുകൾ ഉയർന്നു വരാത്തതും ശ്രദ്ധേയമാണ്. ഇതു കൊണ്ട് വയനാട്ടിൽ ഭൂമി വാങ്ങുന്നതിൽ നിന്ന് പ്രവാസികളും മറ്റുള്ളവരും പിൻമാറുകയാണ്. കോവിഡിനെ തുടർന്ന് വിദേശ വിനോദ സഞ്ചാരികളുടെ വരവും കുറഞ്ഞത് ടൂറിസം മേഖലയെയും ഭൂമി വിൽപ്പനയെയും ബാധിച്ചു. എന്നാൽ പരിസ്ഥിതി ലേല മേഖലയിൽ വീട് കൃഷി, ഉപജിവനത്തിനുള്ള ചെറുകിട ഫാമുകൾ എന്നി നടത്തുന്നതിന് തടസ്സമില്ലന്നണ് പരിസ്ഥിതി വനമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്.

Leave A Reply

Your email address will not be published.