Listen live radio

ഹരിതരശ്മി കർഷകർക്കായുള്ള സുഗന്ധവ്യഞ്ജന വിളകളുടെ തൈ വിതരണവും പരിശീലനവും നടന്നു

after post image
0

- Advertisement -

കൽപ്പറ്റ:പട്ടികവർഗ്ഗ വികസന വകുപ്പും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റും സംയുക്തമായി നടപ്പിലാക്കുന്ന ഹരിതരശ്മി പദ്ധതിയിലെ കർഷകർക്ക് സുഗന്ധവ്യഞ്ജന വിളകളുടെ തൈ വിതരണവും നടീലും പരിപാലനത്തെ സംബന്ധിച്ച പരിശീലനവും ബത്തേരി ടൗൺ ഹാളിൽ നടന്നു.ബത്തേരി ട്രൈബൽ ഡിവലപ്മെന്റ് ഓഫീസർ ജി .പ്രമോദ് ഉത്ഘാടനം നിർവഹിച്ചു.അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ നജീബ് ക്ലാസ്സ്‌ നയിച്ചു.ഹരിതരശ്മി സംഘം പ്രതിനിധി ബാബു അധ്യക്ഷത വഹിച്ചു.സംസ്ഥാന കോർഡിനേറ്റർ സിഎംഡി പി. ജി അനിൽ,ഡോ.എം.സി അഭിനവ് , പി.സി ദിലീപ്, അരുൺ രാജ് എന്നിവർ സംസാരിച്ചു.
കർഷകർക്കായി കാപ്പി, കുരുമുളക്, തൈകളും വിതരണം ചെയ്തു.

Leave A Reply

Your email address will not be published.