Listen live radio

മാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ കൊളുത്ത് തലയില്‍ വീണു; യുവാവിന് ദാരുണാന്ത്യം

after post image
0

- Advertisement -

അ​മ്പ​ല​പ്പു​ഴ: തോ​ട്ടി​യു​ടെ കൊ​ളു​ത്ത് ത​ല​യി​ൽ വീ​ണ് യു​വാ​വിന് ദാരുണാന്ത്യം. മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെയാണ് സംഭവം. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പു​ത്ത​ൻ പ​റ​മ്പി​ൽ ഉ​ദ​യ​ഭാ​നു ലി​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ ( 24 ) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വീ​ട്ടി​ലെ പ​റ​മ്പി​ൽ നി​ന്ന് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടയിലാണ് അപകടമുണ്ടായത്. തോ​ട്ടി​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ള​ഞ്ഞ ക​മ്പി കെ​ട്ട​ഴി​ഞ്ഞ് ഹ​രി​കൃ​ഷ്ണ​ൻറെ ത​ല​യി​ൽ വീ​ണു. തലയിൽ ത​റ​ച്ച ക​മ്പി ഉ​ട​ൻ ഊ​രി​യെ​ടു​ത്ത് ഹരികൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാണ് ആദ്യം എത്തിച്ചത്. എന്നാൽ ആ​രോ​ഗ്യ​നില വഷളായതോടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

Leave A Reply

Your email address will not be published.