Listen live radio

ഇന്ത്യക്ക് മൂന്നാം സ്വർണം; ഭാരോദ്വഹനത്തിൽ റെക്കോർഡിട്ട് അചിന്ത ഷിവലി

after post image
0

- Advertisement -

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മൂന്നാം സ്വർണം നേടി ഇന്ത്യ. ഭാരോദ്വഹനത്തിൽ തന്നെയാണ് ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടവും. ഇന്ത്യയുടെ അചിന്ത ഷിവലിയാണ് സുവർണ നേട്ടം സമ്മാനിച്ചത്.

 

പുരുഷൻമാരുടെ 73-കിലോ ഭാരദ്വഹനത്തിൽ 20-കാരനായ അചിന്ത ആകെ 313 കിലോ ഉയർത്തി കോമൺവെൽത്ത് ഗെയിംസ്‌ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. ഫൈനലിൽ മലേഷ്യയുടെ എറി ഹിഥായത്ത് മുഹമ്മദിനെ പിന്തള്ളിയാണ് അചിന്ത സ്വർണ്ണം നേടിയത്. തനിക്ക് ലഭിച്ച നേട്ടം സഹോദരനും പരിശീലകനും സമർപ്പിക്കുന്നതായി അചിന്ത പ്രതികരിച്ചു.

ഇന്നലെ പുരുഷൻമാരുടെ 67 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻതാരം ജെറമി ലാൽറിന്നുങ്ക റെക്കോർഡോടെ സ്വർണം നേടിയതിന് പിന്നാലെയാണിത്. നേരത്തെ ഇന്ത്യയുടെ മീരഭായ് ചാനുവും ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ചിരുന്നു. മൂന്ന് സ്വർണം രണ്ട് വെള്ളി, ഒരു വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ നേട്ടം ആറിൽ എത്തി. ആറും ഭാരോദ്വഹനത്തിൽനിന്നാണ്.

Leave A Reply

Your email address will not be published.