Listen live radio

ശബരിമല നട ഇന്ന് തുറക്കും; നിറപുത്തരി പൂജ നാളെ

after post image
0

- Advertisement -

പത്തനംതിട്ട: നിറപുത്തരി പൂജയ്ക്കായി അയ്യപ്പ ക്ഷേത്ര നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. പൂജകൾക്ക് ആവശ്യമായ നെൽക്കതിരുകൾ സന്നിധാനത്ത് എത്തിച്ചു. നിറപുത്തിരി പൂജ നാളെ പുലർച്ചെ 5.40നും ആറ് മണിക്കും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നടക്കും.

 

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പാടശേഖരത്തിൽ വിളയിച്ച നെൽക്കതിർ സന്നിധാനത്ത് എത്തിച്ചു. പാലക്കാട് കൊല്ലങ്കോട് നിന്ന് അയ്യപ്പ സേവാസംഘത്തിന്റെ കൃഷ്ണകുമാർ സ്വാമിയുടെ നേതൃത്വത്തിൽ കറ്റകൾ എത്തിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് കളകാഭിഷേകം ഉണ്ട്. പൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിക്ക് ക്ഷേത്ര നട അടയ്ക്കും.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർത്ഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാൽ തീർത്ഥാടകർ ഏറെ കരുതൽ സ്വീകരിക്കണം. മാത്രമല്ല, നദികളിൽ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. അതിനാൽ  പമ്പാ സ്നാനത്തിന് തീർത്ഥാടകർക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമായിരിക്കും തീർത്ഥാടകരെ കടത്തി വിടുക.

Leave A Reply

Your email address will not be published.