Listen live radio
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ തേജസ്വിന്‍ ശങ്കറിലൂടെ ഇന്ത്യക്ക് മെഡല്‍. ഹൈജംപില്‍ തേജസ്വിന്‍ വെങ്കലം നേടി. ഭാരോദ്വഹനത്തില്‍ ഗുര്‍ദീപും മെഡല്‍ നേടി.
2.22 മീറ്റര്‍ ഉയരം കണ്ടെത്തിയാണ് തേജസ്വിന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ ഉറപ്പിച്ചത്. അത്‌ലറ്റിക്‌സ് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിന് ശേഷമാണ് തേജസ്വിനിന് കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് എത്താന്‍ വഴി തെളിഞ്ഞത്.
109 കിലോഗ്രാം വിഭാഗത്തിലാണ് ഗുര്‍ദീപ് സിങ് വെങ്കലം നേടിയത്. സ്‌നാച്ചില്‍ 167 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 223 കിലോഗ്രാമുമാണ് ഗുര്‍ദീപ് ഉയര്‍ത്തിയത്. ഈ ഇനത്തില്‍ 405 കിലോഗ്രാം ഉയര്‍ത്തിയ പാകിസ്ഥാന്റെ മുഹമ്മദ് നൂറിനാണ് സ്വര്‍ണം.